ഉൾഗ്രാത്തിൽ ഉള്ള ഒരു ഫാം അനുബന്ധ പച്ചക്കറി കട ആണിത് ,
ഞങ്ങൾ കാർ സർവിസിന് പോയപ്പോൾ ഉൾഗ്രാമത്തിലെ യാത്രയിൽ കണ്ട പച്ചക്കറി കടയും കാര്യങ്ങളും ആണിത്
നമ്മുടെ നാട്ടിലെ ചെറിയ പച്ചക്കറി കട പോലെ തന്നെ ,
പക്ഷെ ഈ കടയുടെ ഒരു പ്രത്യേകത ഈ കടയിൽ കടയുടെ ആള് ഉണ്ടാകില്ല എന്നതാണ്
അതുകൊണ്ട് ഇവിടെ ഉള്ള പച്ചക്കറികൾ നമ്മൾ തന്നെ എടുത്തു പൈസ അവിടെ അടക്കുകയാണ് ചെയ്യുന്നത്
,കടയിൽ CCTV എല്ലാം ഉണ്ട് ,അങ്ങനെ ആരും തന്നെ പറ്റിച്ചു പോകാറില്ല ..
കടയിൽ മുൻപിൽ തന്നെ “I LOVE FARMERS “എന്ന ബോർഡ് വച്ചതായി കാണാൻ സാധിക്കും
നല്ല ഫ്രഷ് വെജിറ്റബിൾസും പഴങ്ങളും തന്നെ ആണ് എല്ലാം ,വിലക്കുറവും ഉണ്ട്
എല്ലാം തന്നെ ഓർഗാനിക് പച്ചക്കറികൾ ആണ്
കാൽക്കുലേറ്റർ എല്ലാം ഇവിടെ വച്ചിട്ടുണ്ടാകും ,നമുക്ക് വേണ്ട പച്ചക്കറികൾ എടുത്ത് ,ബില്ലിംഗ് എല്ലാം തന്നെ ടച്ച് സ്‌ക്രീൻ ബില്ലിംഗ് ഉപകരണം ആണ് ഉപയോഗിക്കുന്നത് കാർഡ് ,മൊബൈൽ ട്രാൻസ്ഫർ , എന്നിവ ഉപയോഗിച്ചോ പണമായോ ട്രാൻസാക്ഷൻ നടത്താം…പണം ഇടാനുള്ള ഒരു ബോക്സും അവിടെ വച്ചിട്ടുണ്ട്
കൂടുതൽ അറിയുവാൻ താഴെ കൊടുത്ത വീഡിയോ കാണാൻ മറക്കല്ലേ ..
കൂടുതൽ അറിയുവാൻ വീഡിയോ കാണാൻ മറക്കല്ലേ