ഒരു മലയോല ഗ്രാമ പ്രദേശത്തിലേക്കാണ് പോകുന്നത്
“kurumburra ” എന്നാണ് നമ്മൾ പോകുന്ന ഈ ഗ്രാമത്തിന്റെ പേര്
ഈ ഗ്രാമ പ്രദേശത്തെ പോകുന്ന പാതയോരങ്ങളിൽഎല്ലാം ധാരാളം ആപ്പിൾ ഉണ്ടാകും
റോഡ് സൈഡിൽ ഉള്ള ഇത്തരം ആപ്പിൾ ആർക്കു വേണമെങ്കിലും അവിടെ നിന്നും പറിക്കാം
അതും നല്ല നല്ല ഫ്രഷ് ആപ്പിൾ .
വീട്ടിൽ നിന്നും പോകുന്ന വഴി തന്നെ ആണ് ചോളക്കൃഷി നടക്കുന്ന കുറച്ചു സ്ഥലങ്ങൾ ഉള്ളത്
യാത്ര തുടർന്നു ,ഇടക്കിടക്ക് ആപ്പിൾ റോഡിൻറെ സൈഡിൽ എല്ലാം തന്നെ ഉണ്ട്
നല്ല സ്ഥലം എത്തുമ്പോൾ നിർത്താം എന്ന് കരുതി യാത്ര തുടർന്നു
നല്ല ഗ്രാമീണത നിറഞ്ഞ സ്ഥലങ്ങൾ ആണ് ,ചുറ്റും പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ
കൃഷിസ്ഥലങ്ങളും,ഫാമുകളും എല്ലാം നിറഞ്ഞു നിൽക്കുന്നു , ഉൾഗ്രാമങ്ങൾ വിജനവും നിശബ്ദദയും നിറഞ്ഞതാണ്
പോകുന്ന വഴിയിൽ Kongwak എന്ന സ്ഥലത്തു അൽപ സമയം വണ്ടി നിർത്തി
ചെറിയ ഒരു ടൌൺ ആണിത് ,വളരെ ശാന്തമായ സ്ഥലം,
സൂര്യകാന്തി പൂക്കളും മറ്റു ചെടികളും കൊണ്ട് മനോഹരമായിരിക്കുന്നു .
അൽപ സമയത്തിന് ശേഷം യാത്ര kurumburra ലേക്ക് തുടർന്നു
അങ്ങനെ നമ്മൾ പോകുന്ന വഴി കുറച്ചു ആപ്പിൾ നൽകുന്നത് കണ്ടു നിർത്തി
ആപ്പിൾ പറിക്കാൻ റെഡി ആയി എല്ലാവരും , പപ്പാ ആപ്പിൾ പറിക്കാൻ തുടങ്ങി
പപ്പ ഒരെണ്ണം കഴിച്ചു ,നല്ല കിടിലൻ ഫ്രഷ് ആപ്പിൾ ,,അതും ഇങ്ങനെ റോഡ് സൈഡിൽ
ചുമ്മാ നിലക്കുന്നു ,പപ്പാ ആപ്പിൾ പറിക്കൽ തർക്കുകയാണ് .
ഒരു കേടും ഇല്ലാതെ കിട്ടുന്ന ഈ ആപ്പിൾ കടയിൽ നിന്നും കിട്ടുന്നതിനേക്കാൾ ടേസ്റ്റി ആണ് ..
അങ്ങനെ ആപ്പിൾ പറിച്ചു ഞങൾ കുറുമ്പുര ഷോപ് ലക്ഷ്യമാക്കി നീങ്ങി
അങ്ങനെ അവിടെ നിന്നും കുറച്ചു ഷോപ്പിങ് എല്ലാം കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു
കുറച്ചു ചിത്രങ്ങൾ കാണാം
കൂടുതൽ അറിയാൻ ഞങളുടെ വ്ലോഗ് വീഡിയോ കാണാൻ മറക്കല്ലേ .!!!